വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഒരുപാട് നല്ല സിനിമകൾ ചെയ്ത് നടിയാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ സംവിധായകൻ മാരി സെൽവരാജിനെ കുറിച്ച് തുറന്ന് പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി.
ബൈസൺ എന്ന സിനിമയ്ക്ക് മുൻപ് പരിയേറും പെരുമാൾ, മാമന്നൻ എന്നീ ചിത്രങ്ങളിലേക്ക് മാരി സെൽവരാജ് തന്നെ വിളിച്ചെന്നുെം എന്നാൽ ഡേറ്റ് പ്രശ്നം ഉള്ളതുകൊണ്ട് അന്ന് സിനിമ ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് താരം പറയുന്നത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
നടിയുടെ വാക്കുകൾ;
ബൈസൺ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ ഇത്തവണ എന്തുതന്നെ വന്നാലും ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ആ സിനിമ ചെയ്യാൻ ഞാൻ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. വളരെ നല്ല കഥയാണ് സിനിമയുടേത്. മാരി സാറിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണതെന്നാണ് എനിക്ക് തോന്നുന്നത്. ബൈസണ് മുൻപ് ഞാൻ ഒരു വർക്ക് ഷോപ്പിലും പങ്കെടുത്തിട്ടില്ല. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ രണ്ട് മാസം മുൻപ് തന്നെ അവിടെയെല്ലാം പോയി എല്ലാവരെയും പരിചയപെടുകയും അവരെ മനസിലാക്കുകയും ചെയ്തു. മാരി സാറിന് അങ്ങനെ എല്ലാം പെട്ടന്നൊന്നും ഇഷ്ടപ്പെടില്ല. ഒരു കാര്യം ശരിയായി ചെയ്തില്ലെങ്കിൽ അപ്പോൾ തന്നെ അദ്ദേഹം അത് പറയും.
content highlight: Anupama Parameswaran
















