മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തിന്റെ ട്രയ്‌ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഗംഭീര അഡ്വാന്‍സ് ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കെ നിലവില്‍ ഹൃദയപൂര്‍വ്വത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേട്ടം 1.21 കോടിയാണ്. ആദ്യ ദിനം നാല് കോടിയോളം സിനിമയ്ക്ക് നേടാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബുക്കിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ചിത്രം ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയിരുന്നു. ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമാണ് ഹൃദയപൂര്‍വ്വം എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. ട്രെയ്ലറിലെ ഗാനവും ശ്രദ്ധ നേടുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.
ആഗസ്റ്റ് 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂര്‍വ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാന്‍സ് ഷോകളാണ് ചിത്രത്തിനായി മോഹന്‍ലാല്‍ ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
















