ലവ് ടുഡേ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് പ്രദീപ് രംഗനാഥന്‍. തുടര്‍ച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോള്‍ പ്രദീപിന്റെ പേരിലുള്ളത്. ഇപ്പോഴിതാ പ്രദീപിന്റെ അടുത്ത സിനിമയായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിനിമയുടെ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഫ്യൂച്ചറില്‍ സെറ്റ് ചെയ്ത ഒരു റൊമാന്റിക് കഥയാണ് സിനിമ പറയുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. അനിരുദ്ധിന്റെ മ്യൂസിക് ആണ് ടീസറിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്‌ജെ സൂര്യ, മിഷ്‌കിന്‍, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ പ്രദീപ് രംഗനാഥന്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അനിരുദ്ധിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ‘ദീമാ’ എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 17-ന് തിയേറ്ററുകളില്‍ എത്തും. ഒരു ഫാന്റസി റൊമാന്റിക് കോമഡി ചിത്രമായി ഒരുങ്ങുന്ന ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’ വമ്പന്‍ ബഡ്ജറ്റില്‍ ആണ് ഒരുങ്ങുന്നത്. നയന്‍താരയുടെ റൗഡി പിക്‌ചേഴ്‌സും ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
















