കോളിവുഡില്‍ ഏറെ ആരാധകരുളള നടനാണ് വിശാല്‍. ഇപ്പോഴിതാ വിശാല്‍ നായകനാവുന്ന പുതിയ ചിത്രം ‘ മകുട ‘ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. വിശാല്‍ വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ മൂന്നു ഗെറ്റപ്പുകളില്‍ നില്‍ക്കുന്ന പോസ്റ്ററാണ് വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നു കൊണ്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട, തുറമുഖ പശ്ചാത്തലത്തില്‍ വിശാല്‍ തിരിഞ്ഞു നില്‍ക്കുന്ന ടൈറ്റില്‍ ടീസര്‍ മില്യനില്‍ പരം കാഴ്ചക്കാരെ നേടിയെടുത്തു.
And finally, happy and elated and excited with full-on positivity to reveal the first look of my next film #Magudam in Tamil and #Makutam in Telugu. Hope u all like it. Completed the 2nd schedule n bak to Chennai. More surprises awaiting in the near future. Love u darlings… pic.twitter.com/6j3dl2fw3q
— Vishal (@VishalKOfficial) August 27, 2025
വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും മകുടം എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍ നിര നിര്‍മ്മാണ കമ്പനിയായ ആര്‍.ബി. ചൗധരിയുടെ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-മത്തെ സിനിമയാണിത്. വിശാല്‍ നായകനാവുന്ന 35-മത്തെ സിനിമയും. രവി അരസാണ് സിനിമയുടെ രചനയും സംവിധാനവും. മകുടത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ധൃതഗതിയില്‍ പുരോഗമിക്കുന്നു.
2023 ലെ സൂപ്പര്‍ഹിറ്റ് സിനിമയായ മാര്‍ക്ക് ആന്റണിക്ക് ശേഷം ജി വി പ്രകാശ് സംഗീതം നല്‍കുന്ന വിശാല്‍ സിനിമ കൂടിയാണ് മകുടം. മകുടം എന്നാല്‍ തമിഴില്‍ കിരീടം എന്നാണ് അര്‍ത്ഥം. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഷൂട്ടിങ് തുടങ്ങിയ സിനിമയില്‍ വിശാലിന്റെ നായികയായി എത്തുന്നത് ദുഷാര വിജയനാണ്.
















