ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തായ മത്സരാര്‍ത്ഥിയാണ് അവതാരകയായ ശാരിക.’ഹോട് സീറ്റ്’ എന്ന ഷോയിലൂടെ മൂര്‍ച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന ശാരികയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ബിഗ്‌ബോസില്‍ നിന്നും പുറത്തു വന്നതിനു ശേഷം ശാരിക നല്‍കിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
ശാരികയുടെ വാക്കുകള്‍……
”രേണു ഒരു ജനുവിന്‍ വ്യക്തിയാണ്. നല്ല രീതിയില്‍ കളിക്കാം എന്ന ഉദ്ദേശ്യത്തോടൊക്കെയാണ് രേണു ബിഗ് ബോസിലേക്ക് വന്നത്. എന്നാല്‍ അവര്‍ മാനസികമായി വളരെ തളര്‍ന്നു പോയി. തന്നെ നോമിനേറ്റ് ചെയ്യുവെന്ന് അവര്‍ പലവട്ടം മറ്റ് മത്സരാര്‍ത്ഥികളോട് പറയുന്നുണ്ട്. നീ പോകേണ്ട, പകരം ഞാന്‍ പോകാം എന്നൊക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. അത് അവരുടെ ഗെയിം സ്ട്രാറ്റജിയാണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. പക്ഷെ അവര്‍ക്ക് അവിടെ പറ്റുന്നുണ്ടായിരുന്നില്ല”.
മാനസികമായി തളര്‍ന്നപ്പോള്‍ രേണു സൈക്യാട്രിസ്റ്റിന്റെ സഹായമൊക്കെ തേടിയിരുന്നു. അത് കിട്ടിയോ എന്ന് എനിക്ക് അറിയില്ല. എന്തായാലും നല്ല അച്ചടക്കമുള്ള, വളരെ നല്ല ഒരു വ്യക്തിയാണ് രേണു എന്നാണ് വ്യക്തിപരമായി എനിക്ക് മനസിലായത്. ബിഗ് ബോസില്‍ ആര്‍ക്കും അധികമൊന്നും അഭിനയിച്ച് നില്‍ക്കാന്‍ സാധിക്കില്ല. എത്ര അഭിനയിച്ചാലും അധികം കഴിയാതെ യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും. രേണുവിന്റെ യഥാര്‍ത്ഥ മുഖം ഇതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്”.
















