കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. മകള്‍ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. ഇപ്പോഴിതാ വിവാഹത്തിന് തമിഴ് സ്‌റ്റൈല്‍ താലി ഉപയോഗിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ.
ആര്യയുടെ വാക്കുകള്‍……
”എന്റേത് വിശ്വകര്‍മ താലിയാണ്. ഒരു തമിഴ് താലിയാണ് അത്. എനിക്ക് തമിഴുമായി ബന്ധമുണ്ട്. അമ്മയുടെ കുടുംബത്തിന് തമിഴ് റൂട്ട്‌സുണ്ട്. അതുകൊണ്ട് ഞാന്‍ പാതി തമിഴാണ്. അതുകൊണ്ടു തന്നെ തമിഴ് താലി എനിക്ക് ഇഷ്ടമാണ്. തമിഴ് താലി കുറച്ച് കൂടി വലുതാണ്. എനിക്ക് അത്ര വലിപ്പം വേണ്ടാത്തതുകൊണ്ടാണ് ചെറുതാക്കി ഇങ്ങനൊരു താലി തയ്യാറാക്കി എടുത്തത്”.
View this post on Instagram
വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം . ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ എത്തിയിരുന്നത്. ബിഗ്ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു.ബിഗ് ബോസ് സീസണ്‍ 6ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് സിബിന്‍ മത്സരത്തില്‍ പങ്കെടുത്തത്.
















