മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. ക്യാമറയുടെ മുന്നില്‍ ലാല്‍ അഭിനയിക്കുന്നത് കാണുന്നത് ഒരു ഭാഗ്യമാണെന്നും സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ വളരെ പെട്ടെന്നാണ് മോഹന്‍ലാല്‍ കഥാപാത്രമായി മാറുന്നതെന്നും ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍…..
‘ഒരു ബസ് വാങ്ങി ബുദ്ധിമുട്ടുന്ന ഒരാളുടെ ഏറ്റവും വലിയ പ്രയാസങ്ങളില്‍ ഒന്നാണ് വരവേല്‍പ്പ് എന്ന സിനിമ. പക്ഷെ നമ്മള്‍ അതിനെ ഹ്യൂമറസ് ആയിട്ടാണ് അവതരിപ്പിച്ചത്. അപ്പോ ആ കഥാപാത്രം അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ച ആളാണ് മോഹന്‍ലാല്‍. വളരെ പെട്ടെന്നാണ് മോഹന്‍ലാലിന്റെ ഭാവം മാറുന്നത്. ഒരു ക്യാമറയുടെ മുന്നിലേക്ക് പോകുന്നതിന്റെ തൊട്ടു മുന്‍പ് വരെയും തമാശയുടെ സംസാരിച്ച് നിന്നിട്ട് സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറയുമ്പോള്‍ ലാല്‍ കഥാപാത്രമായി മാറും. അതൊരു വലിയ അത്ഭുതമാണ്. അതുകൊണ്ടാണ് മോഹന്‍ലാലിനെ അഭിനയിപ്പിച്ച് കൊതിതീര്‍ന്നിട്ടില്ല എന്ന് ഞാന്‍ പറയുന്നത്. നമ്മുടെ ക്യാമറയുടെ മുന്നില്‍ ലാല്‍ അഭിനയിക്കുന്നത് കാണുന്നത് ഒരു ഭാഗ്യമാണ്. ഹൃദയപൂര്‍വം ചെയ്യുമ്പോഴും അത്തരം മോമെന്റുകള്‍ ഉണ്ടാകണം എന്നാണ് ഞാന്‍ കരുതിയത്’.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
















