ഷാർജ എമിറേറിലെ ജങ്ഷൻ 10നെ അൽ റഫീഅയുമായി ബന്ധിപ്പിക്കുന്ന 17 കി. മീറ്റർ റോഡ് നവീകരണം പൂർത്തിയാക്കി റോഡ് ഗതാഗത അതോറിറ്റി. റോഡ് സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുമായി ആസൂത്രണം ചെയ്തിരിക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് നവീകരണം നടപ്പിലാക്കുന്നത്.
റോഡ് പൂർണമായും നവീകരിച്ചതിനൊപ്പം രണ്ട് ഭാഗത്തേക്കുള്ള റോഡിന്റെ ഷോൾഡറുകളും വീതികൂട്ടിയിട്ടുണ്ട്. കൂടാതെ ട്രാഫിക്, സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. അതിവേഗത്തിൽ വികസിച്ചുവരുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള വിശാലമായ പദ്ധതികളുടെ ഭാഗമാണ് നവീകരണമെന്ന് ഷാർജ ആർ.ടി.എ ചെയർമാൻ എൻജി. യൂസുഫ് ഖാമിസ് അൽ ഉഥ്മാനി പറഞ്ഞു.
STORY HIGHLIGHT: road renovated in sharjahs rafia
















