ഓണം റിലീസായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം,കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോക എന്നീ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞതിന് ശേഷം ഒരു മണിക്കൂറില്‍ വമ്പന്‍ ബുക്കിംഗ് ആണ് ഇരുചിത്രങ്ങള്‍ക്കും ലഭിക്കുന്നത്.
കഴിഞ്ഞ ഒരു മണിക്കൂറില്‍ 7.81k ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ ഹൃദയപൂര്‍വ്വം വിറ്റത്. അതേപോലെ 7.52k ടിക്കറ്റുകളാണ് ലോകയ്ക്ക് പ്രേക്ഷകര്‍ ബുക്ക് ചെയ്തത്. ഏറെ നാളുകള്‍ക്ക് അപ്പുറമാണ് റിലീസിന് ശേഷം ഒരേ സമയം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് ഇത്രയും ടിക്കറ്റുകള്‍ വിറ്റ് പോകുന്നത്. ഓണം വിന്നര്‍ ഏത് ചിത്രമാണെന്ന് പറയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇരുചിത്രങ്ങളുടെയും പ്രകടനം.
Book My Show Hourly Ticket Sales #Hridayapoorvam – 7.81 K#Lokah – 7.52 K
Onam Battle Is ON 🤜🏼🤛🏼#Mohanlal #KalyaniPriyadarshan pic.twitter.com/qzvpDinLUA
— CINE TIMES 📽️ (@Cinetimess) August 28, 2025
മികച്ച അഭിപ്രായങ്ങളാണ് ഹൃദയപൂര്‍വ്വത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍.
ലോകയുടെ ഫസ്റ്റ് ഷോ കഴിയുമ്പോള്‍ പോസിറ്റീവ് പ്രതികരണങ്ങളാണ് എത്തുന്നത്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പര്‍ ഹീറോ ചിത്രമാണിതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്‌പോണ്‍സ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്‌സ് മികച്ചതാണെന്നും ടെക്‌നിക്കല്‍ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്.
















