മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂര്‍വ്വം. ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഹൃദയപൂര്‍വ്വം കണ്ടിറങ്ങിയ ശേഷമുളള സംഗീതിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.
സംഗീതിന്റെ വാക്കുകള്‍……
‘എന്റെ കിളി പോയിട്ടിരുക്കുകയാണ്…ലാലേട്ടന്റെ കുടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യം, ഞാന്‍ ഒരുപാട് സിനിമകളുടെ ഫാന്‍സ് ഷോ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഞാനും കൂടി ഭാഗമായ ഒരു ചിത്രം അങ്ങനെ കാണുമ്പോള്‍ ഒരുപാട് സന്തോഷം ഒപ്പം ഇമോഷണലുമാകുന്നുണ്ട്’.
മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍. തിയേറ്ററില്‍ നിന്നുള്ള ആഘോഷങ്ങളുടെ വീഡിയോകളും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
















