മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് മമിതാ ബൈജു. തണ്ണീർമത്തൻ ദിനങ്ങളെന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തപ്പെട്ട താരം ഇന്ന് കൈകാര്യം ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ല.
ഇപ്പോഴിതാ തനിക്ക് സൂര്യയുടെ കൂടെ അഭിനയിക്കാൻ ആദ്യം ചാൻസ് ലഭിച്ചിട്ട് നടക്കാതെ പോയിരുന്നുവെന്ന് തുറന്ന് പറയുകയാണ് താരം. അതോർത്ത് താൻ ഒരുപാട് കരഞ്ഞെന്നും ഇപ്പോൾ വീണ്ടും സൂര്യയുടെ കൂടെ അഭിനയിക്കാൻ ചാൻസ് ലഭിച്ചത് ഭാഗ്യമെന്നും നടി കൂട്ടിച്ചേർത്തു. ഒരു അവാർഡ് ഷോയിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
മമിത പറയുന്നു:
എനിക്ക് ഒരു പ്രശസ്തിയുമില്ലാതിരുന്ന സമയത്ത് സൂര്യ സാറിന്റെ കൂടെ അഭിനയിക്കാൻ ഒരു ചാൻസ് ലഭിച്ചിരുന്നു. പക്ഷേ പിന്നീട് അത് നടന്നില്ല, അന്ന് ഞാൻ ഒരുപാട് കരഞ്ഞു. ഇപ്പോൾ വീണ്ടും എനിക്ക് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം.
content highlight: Actress Mamitha Baiju
















