ഡൊമിനിക്സ് അരുണിന്റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലോക ചാപ്റ്റര്‍ വണ്‍:ചന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ആഗസ്റ്റ് 28ന് തീയറ്ററിലെത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ദുല്‍ഖര്‍ ഇല്ലായിരുന്നുവെങ്കില്‍ ‘ലോക’ ഇത്രയും വലിയ സ്‌കെയിലില്‍ ചെയ്യാന്‍ കഴിയിലായിരുന്നുവെന്ന് തുറന്ന് പറയുകയാണ് ക്യാമറമാന്‍ നിമിഷ് രവി. ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നിമിഷിന്റെ പ്രതികരണം.
നിമിഷിന്റെ വാക്കുകള്‍……
‘ദുല്‍ഖറിന്റെ അടുത്ത് ഈ കഥയുടെ ഐഡിയ പോയി പറയാന്‍ എനിക്ക് പേടിയായിരുന്നു…ദുല്‍ഖര്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇത്രയും വലിയ സ്‌കെയിലില്‍ ചെയ്യാന്‍ കഴിയില്ലായിരുന്നു. അദ്ദേഹമാണ് ഈ സിനിമയുടെ നട്ടെല്ല്, അന്ന് ഈ സിനിമയുടെ കാസ്റ്റ് ഒന്നും തീരുമാനിച്ചിരുന്നില്ല. കഥയില്‍ മാത്രമാണ് ദുല്‍ഖര്‍ വിശ്വസിച്ചത്, വേറൊരു പ്രൊഡ്യൂസറും അങ്ങനെ ചെയ്യില്ല’.
മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പര്‍ ഹീറോ ചിത്രമാണ് ലോക എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയുടെ വി എഫ് എക്‌സ് മികച്ചതാണെന്നും ടെക്‌നിക്കല്‍ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ഡൊമിനിക്സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സൂപ്പര്‍ഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വേഷമിട്ടിരിക്കുന്ന ചിത്രത്തില്‍ ‘സണ്ണി’ എന്നാണ് നസ്ലന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്‍സ്പെക്ടര്‍ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാന്‍ഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജില്‍’ ആയി അരുണ്‍ കുര്യനും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’.
















