രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണച്ച് രംഗത്തെത്തിയ നടി സീമാ ജി നായർക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്.
ഇപ്പോഴിതാ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന കമന്‍റും സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി എന്നാണ് കമന്‍റ്. ഇതിന് സീമ തന്നെ നല്‍കിയ മറുപടി ‘ഉണ്ട്’ എന്നാണ്.
ഈ കമന്റിന് മാത്രം 1കെ റിയാക്ഷനുകളാണ് ലഭിച്ചിരിക്കുന്നത്.സീമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. നിഷ്പക്ഷ വിവരണം ആണെന്നും സീമേച്ചിയോട് ഉള്ള സ്നേഹം ഗ്രാഫുകൾ ഭേദിച്ചു പുറത്തു കടക്കുന്നു, സത്യം വിജയിക്കും എന്നുമൊക്കെയാണ് രാഹുലിനെ അനുകൂലിക്കുന്നവരുടെ കമന്‍റുകള്‍.
















