മലയാളികള്‍ക്ക് ഏറെ പ്രിയ നടിയും നര്‍ത്തകിയുമാണ് താര കല്യാണ്‍. താര കല്യാണിന്റെ അമ്മ സുബലക്ഷ്മിയും നടിയായിരുന്നു. മകള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലെ താരമാണെങ്കില്‍ മരുമകന് അര്ജുന് സോമശേഖര്‍ അഭിനയരംഗത്ത് സജീവമാണ്. അടുത്തിടെ താര കല്യാണിന്റെയും അര്‍ജുന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താര കല്യാണിനെ അര്ജുന് സ്നേഹത്തോടെ കവിളില്‍ കടിക്കുന്നതായിരുന്നു വീഡിയോയില്‍. എന്നാല്‍ ഈ വീഡിയോ ചിലര്‍ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താര കല്യാണ്‍.
”അമ്മമാരുടെ മനസ് വേദനിപ്പിക്കരുത്. അമ്മമാരോട് ഇങ്ങനെയൊന്നും ചെയ്യരുത്. അവരുടെ മനസ് പിടഞ്ഞു പോകും”, എന്നായിരുന്നു താര കല്യാണിന്റെ പ്രതികരണം.
അതെസമയം നടിയെ പിന്തുണച്ച് കൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്. ”ഇത് അമ്മായി അമ്മയും മരുമോനും അല്ല അമ്മയും മോനും ആണ്”. ”അമ്മ ആകാന്‍ പിറവി കൊടുക്കണം എന്നില്ല ജന്മം കൊണ്ട് അമ്മയാവാനും മകനും ആവാനും കഴിയും. പറയുന്നവര്‍ പറയട്ടെ. പാവം ആണ്.. ഒരു അമ്മയെയും. ഇങ്ങനെ വേദനിപ്പിക്കരുത് ” എന്നിങ്ങനെയാണ് കമന്റുകള്‍.
















