മലപ്പുറം കൊണ്ടോട്ടി മോങ്ങത്ത് വില്പനക്കായി കൊണ്ടുവന്ന 4.7 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഇടുക്കി തോപ്രാംകുടി സ്വദേശി സാബുവാണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കഞ്ചാവ് സെല്ലോടേപ്പുപയോഗിച്ച് ശരീരത്തിൽ ചേർത്ത് ഒട്ടിച്ചാണ് പ്രതി കടത്തിക്കൊണ്ടു വന്നത്. ആന്ധ്രയിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു.
STORY HIGHLIGHT: cannabis smuggling arrest
















