കാൻസർ അതിജീവനത്തെ പറ്റി തുറന്ന് പറഞ്ഞ് നടൻ മണിയന്‍പിള്ള രാജു. എപ്പോഴും ചിരിച്ച മുഖത്തോടു കൂടി മാത്രമേ മണിയന്‍പിള്ള രാജുവിനെ കാണാന്‍ സാധിച്ചിട്ടുള്ളൂ.
അതേ ചിരിയോടെയാണ് അദ്ദേഹം കാന്‍സറിനെ നേരിട്ടതും. ചെവി വേദനയായിരുന്നു തുടക്കമെന്നും അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തെന്നുമാണ് താരം പറയുന്നത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
താരം പറയുന്നു:
ചെവി വേദനയായിരുന്നു തുടക്കം. പല ഇഎന്‍ടി ഡോക്ടര്‍മാരേയും കണ്ടു. തുടരും സിനിമയുടെ ലൊക്കേഷനിലുള്ളപ്പോള്‍ കൊട്ടിയത്തുള്ള ഡോക്ടര്‍ കനകരാജിന്റെ അടുത്തു പോയി. എക്‌സ് റേ നോക്കിയപ്പോള്‍ പല്ലിന്റെ അവിടെയുള്ള ഞരമ്പ് ബ്ലോക് ആയതുകൊണ്ടാണ് വേദനയെന്ന് പറഞ്ഞു. സ്റ്റീലിന്റെ പല്ലായിരുന്നു അവിടെ. അത് ഇളക്കി മാറ്റി സെറാമിക് പല്ല് വെച്ചു. പക്ഷെ പിറ്റേന്ന് വീണ്ടും വേദന.
മൂത്തമകന്‍ അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. എംആര്‍ഐ എടുക്കാമെന്ന് പറഞ്ഞു. എനിക്ക് എംആര്‍ഐ പേടിയാണ്. ലിഫ്റ്റും ഇടുങ്ങിയ മുറിയുമെല്ലാം പേടിയുള്ള ആളാണ് ഞാന്‍. സ്‌കാന്‍ ചെയ്തപ്പോള്‍ രോഗം കണ്ടെത്തി. അഞ്ച് കീമിയോതെറാപ്പിയും 30 റേഡിയേഷനും ചെയ്തു. റേഡിയേഷന്‍ സമയത്ത് ഞാന്‍ ഡോക്ടറോട് ചോദിച്ചു, ഓണ സീസണാണ്, എല്ലായിടത്തും ഓഫറുണ്ട്. 30 റേഡിയേഷന്‍ എന്നുള്ളത് 29 ആക്കി കുറച്ചൂടേ. 82 കിലോയില്‍ നിന്നും 16 കിലോ കുറച്ചു. സര്‍ജറി ചെയ്തതു കൊണ്ട് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു.
content highlight: Maniyanpilla Raju
















