കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ലോക’. ഇപ്പോഴിതാ ‘ലോക’യുടെ രണ്ടാം ദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 2.7 കോടി രൂപയാണ് നേടിയതെങ്കില്‍ രണ്ടാം ദിനത്തില്‍ 3.75 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ രണ്ട് ദിവസം പിന്നിടുമ്പോള്‍ 15 കോടിയിലേക്ക് ചിത്രത്തിന്റെ കളക്ഷന്‍ എത്തുമെന്നാണ് സൂചന.
ലോകയ്ക്ക് ഒപ്പം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വത്തെ ബഹുദൂരം പിന്നിലാക്കിയാണ് ലോകയുടെ ബുക്കിംഗ് വളരുന്നത്. ബുക്ക് മൈ ഷോയില്‍ ഒരു മണിക്കൂറില്‍ 6 k ടിക്കറ്റുകളാണ് ഹൃദയപൂര്‍വ്വത്തിനായി ബുക്ക് ആയതെങ്കില്‍ ലോകയുടെ കാര്യത്തില്‍ ഇത് 12 Kയക്ക് മുകളിലാണ്. അതായത് ഇരട്ടിയിലേറെയാണ് ടിക്കറ്റ് ബുക്കിംഗിലെ വ്യത്യാസം.
https://twitter.com/BoxOfficeWalain/status/1961526691643453635
https://twitter.com/senjipaiyan/status/1961644092586090835
അതേസമയം, തിയേറ്ററുകളില്‍ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച് കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ലോക. ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.
സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്.
















