ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ മുന്നേറ്റവുമായി മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം. ചിത്രം റിലീസായി രണ്ട് ദിവസം പിന്നിടുമ്പോള്‍ 5.95 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ കളക്ഷന്‍ 15 കോടിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് കാണുന്നത്. ഓണം അവധി തുടങ്ങുന്നതിന് മുന്‍പേ ഇത്രയും കളക്ഷന്‍ നേടിയെങ്കില്‍ ഇനിയും ഈ കുതിപ്പ് തുടരുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 3.70 കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്.
#Hridayapoorvam Worldwide Opening
Kerala ₹3.26cr🔥
Rest Of India ₹0.6crOverseas
Middle East $290K
UK Ireland $100K
North America $72K
Australia $72K
Europe /Rest $30KTotal $519K -₹4.56cr 🔥
Total ₹8.42cr! 🔥
2025 3rd Behind #Empuraan ₹68.2cr & #Thudarum ₹17.18cr! pic.twitter.com/fLBt7zvw62
— CHEKUTHAN 🕊️❤️ (@am_Chekuthan_) August 29, 2025
#Hridayapoorvam 2 days towards 15 Crores gross collection worldwide 🔥
Hattrik / 3rd box office success loading for #Mohanlal this year after #Empuraan & #Thudarum 🔥
Literally Lalettan's 2025 ♥️ >>>>
Comebacks should be like this 🔥 pic.twitter.com/Nm9qHwAS4C
— AB George (@AbGeorge_) August 29, 2025
ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.
















