ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാര്‍ – ദി വൈല്‍ഡ് സോഴ്‌സറര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും. ഏറെ നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും മികച്ച വരവേല്‍പാണ് ആരാധകര്‍ നല്‍കിയത്. നാളെ ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റര്‍ പുറത്തിറക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
#KathanarFirstLook Tomorrow at 10am
Stay tuned…#GokulamGopalan #RojinThomas@Actor_Jayasurya @MsAnushkaShetty@PDdancing#BaijuGopalan #VCPraveen#Krishnamoorthy#Kathanar #Kathanarthewildsorcerer pic.twitter.com/ihzXnfd3CB— SreeGokulamMovies (@GokulamMovies) August 30, 2025
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന’കത്തനാര്‍ – ദി വൈല്‍ഡ് സോഴ്‌സററി’ന്റെ ഡബ്ബിങ് പൂര്‍ത്തിയായ വാര്‍ത്ത ജയസൂര്യ തന്നെ മുന്‍പ് അറിയിച്ചിരുന്നു. സ്‌ക്രീനുകളിലേക്ക് ഉടന്‍ എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ അപ്‌ഡേറ്റ് പുറത്തുവിട്ടത്.വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഗ്ലിംപ്‌സ് വീഡിയോക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.
കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. മലയാളത്തില്‍ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമകളില്‍ ഒന്നാണ് കത്തനാര്‍. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
















