ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ മുന്നേറ്റവുമായി മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ 24 മണിക്കൂറില്‍ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് സിനിമ നടത്തിയിരിക്കുന്നത്.
107.58K ടിക്കറ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ സിനിമ വിറ്റഴിച്ചത്. ചിത്രം റിലീസായി രണ്ട് ദിവസം പിന്നിടുമ്പോള്‍ 5.95 കോടി രൂപയാണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ കളക്ഷന്‍ 15 കോടിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് കാണുന്നത്. ഓണം അവധി തുടങ്ങുന്നതിന് മുന്‍പേ ഇത്രയും കളക്ഷന്‍ നേടിയെങ്കില്‍ ഇനിയും ഈ കുതിപ്പ് തുടരുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 3.70 കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്.
107.58K hearts chose us in 24 hours! Thank you for making #Hridayapoorvam a celebration. #Hridayapoorvam you felt it, you embraced it, you love it!#Mohanlal #SathyanAnthikad #AashirvadCinemas #OnamRelease pic.twitter.com/VIMSILyovx
— Aashirvad Cinemas (@aashirvadcine) August 30, 2025
ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് ആദ്യ പ്രതികരണങ്ങള്‍. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നാണ് അഭിപ്രായങ്ങള്‍.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
















