വളരെ ചുരുങ്ങി സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. ഓണം റിലീസായി പുറത്തിറങ്ങിയ കല്യാണി ചിത്രം ലോകയ്ക്ക് മികച്ച അഭിപ്രായങ്ങള്‍ ആണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഒരിക്കലും ഒരു ടോക്സിക് മേഖലയാണെന്ന് തോന്നിയിട്ടില്ലെന്ന് തുറന്ന് പറയുകയാണ് കല്യാണി പ്രിയദര്‍ശന്‍. താനൊരു പ്രൈവറ്റ് പേഴ്‌സണ്‍ ആണെങ്കിലും സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കുന്നില്ലെങ്കിലും പോസിറ്റീവ് സ്‌പേയ്സായിട്ടേ സോഷ്യല്‍ മീഡിയയെ കണ്ടിട്ടുള്ളുവെന്നും രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.
കല്യാണിയുടെ വാക്കുകള്‍…..
‘ഞാന്‍ ഒരു പ്രൈവറ്റ് പേഴ്‌സണ്‍ ആണ്. എന്റെ സഹപ്രവര്‍ത്തകരുടെ അത്രയും ഞാന്‍ ആക്റ്റീവ് അല്ല. ഒരുപാട് കാര്യങ്ങളൊന്നും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. പുതുതായിട്ട് എന്തെങ്കിലും പഠിക്കുകയാണെങ്കിലുമൊക്കെ മാക്സിമം ഒച്ചപാടുകള്‍ ഒന്നും ഉണ്ടാക്കാതെ അത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കും. അതുകൊണ്ട് ആളുകള്‍ക്ക് എന്നെ മുഴുവനായിട്ടും മനസിലാകുമെന്ന് വിശ്വസിച്ചിരുന്നില്ല.
പക്ഷേ ആത്മാര്‍ത്ഥമായി പറയുകയാണെങ്കില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും തിരിച്ചറിയുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവരും പറയുന്നത് ഇന്റര്‍നെറ്റ് ടോക്സിക് മേഖലയാണന്നല്ലേ. എനിക്ക് ഇതൊരു പോസിറ്റീവ് സ്‌പേയ്സായിട്ടേ തോന്നിയിട്ടുള്ളു. ഒരു പ്രവശ്യം ഞാന്‍ എന്നെ പറ്റി ഒരു പോസ്റ്റ് കണ്ടിരുന്നു. ‘ഞാന്‍ മലയാള സിനിമയെ ഒരിക്കലും ഒരു സ്റ്റെപ്പിങ് സ്റ്റോണായിട്ട് കണ്ടിട്ടില്ല. ഇത് എന്റെ വീട് തന്നെയാണ്. ഈ ഇന്‍ഡ്സ്ട്രിക്ക് അത് തിരിച്ചുകൊടുക്കുന്നതാണ് എന്റെ കമ്മിറ്റ്‌മെന്റ് എന്നൊക്കെ പറഞ്ഞിട്ട്.
പിന്നെ ആ പോസ്റ്റില്‍ താന്‍ ഇതിവുനേണ്ടി ഇടുന്ന എഫേര്‍ട്ട്‌സിനെ പറ്റിയും ആ എഫേര്‍ട്ടില്‍ ഞാന്‍ കൊടുക്കുന്ന കണ്‍സിസ്റ്റന്‍സിയെ പറ്റിയമൊക്കെ പറയുന്നുണ്ട്. ഇത് നോര്‍മലി സ്‌പോര്‍ട്ട് ലൈറ്റില്‍ വരുന്ന കാര്യങ്ങളല്ല. ഞാന്‍ അധികം പുറത്ത് പറഞ്ഞിട്ടുമില്ല. അഭിമുഖങ്ങളില്‍ ഒരു പക്ഷേ കുറച്ചൊക്കെ പറഞ്ഞിട്ടുണ്ടാകും പക്ഷേ ഞാന്‍ അധികം ഒന്നിനെ പറ്റിയും സംസാരിച്ചിട്ടില്ല. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരും അത്രയേ ഉള്ളു’.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.
നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്.
















