കമൽഹാസനെതിരെ വെളിപ്പെടുത്തലുമായി ആദ്യ ഭാര്യ വാണി ഗണപതി. ഒന്നിച്ചു താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഉപയോഗിച്ച സാധനങ്ങൾ പോലും എനിക്ക് നൽകാൻ അദ്ദേഹം വിസമ്മതിച്ചെന്നും അയാൾക്ക് താൽപ്പര്യമില്ലെങ്കിൽ ഒരു ചോദ്യത്തിനും ഉത്തരം നൽകില്ലെന്നുമാണ് വാണി പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ക്ലാസിക്കൽ ഡാൻസറായ വാണിയുമായി 1978ലായിരുന്നു വിവാഹം നടന്നത്.
വാണി ഗണപതി പറയുന്നു:
ഞങ്ങൾ ഒന്നിച്ചു താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഞാൻ ഉപയോഗിച്ച സാധനങ്ങൾ പോലും എനിക്ക് നൽകാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെയുള്ള ഒരാളിൽ നിന്ന് ഞാൻ എന്താണ് പ്രതീക്ഷിക്കേണ്ടത്? ലോകത്തിലെ ഏത് നിയമവ്യവസ്ഥയിലാണ് ജീവനാംശം ഒരാളെ പാപ്പരാക്കിയിട്ടുള്ളത്?
കമലിന്റെ അഭിമുഖം വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ വിവാഹം അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ അഹങ്കാരത്തിന് പരിക്കേറ്റിരിക്കാം, പക്ഷേ അതിനുശേഷം വളരെയധികം കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒരു സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാമർശിച്ച് അദ്ദേഹത്തിന് ആ വിഷയം അവസാനിപ്പിക്കാമായിരുന്നു.
കാപട്യം നിറഞ്ഞ ഒരു ചിരിയോടെ എല്ലാവരെയും ഒഴിവാക്കുന്ന, അതിനായി തന്റെ ആകർഷകമായ വ്യക്തിത്വം ഉപയോഗിക്കുന്ന ഒരാളാണ് അയാൾ. കുറ്റപ്പെടുത്തേണ്ടതും ഉത്തരം പറയേണ്ടതുമായ എല്ലാ നിമിഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഇത് അദ്ദേഹത്തെ സഹായിക്കാറുണ്ട്. അയാൾക്ക് താൽപ്പര്യമില്ലെങ്കിൽ ഒരു ചോദ്യത്തിനും ഉത്തരം നൽകില്ല. ഒരു പുസ്തകത്തിന്റെ ആദ്യ, അവസാന പേജുകൾ മാത്രമേ വായിച്ചിട്ടുള്ളൂവെങ്കിലും, മിക്കവാറും ഏത് വിഷയത്തെക്കുറിച്ചും അദ്ദേഹത്തിന് സംസാരിക്കാൻ കഴിയും.
അതുകൊണ്ടാണ് കമലിന്റെ മനസ്സിൽ നിന്ന് എന്തെങ്കിലും പുറത്തെടുക്കാൻ ശ്രമിക്കുന്നത് സമയം കളയുന്ന പരിപാടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെങ്കിൽ, സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം.
content highlight: Kamal Hassan
















