ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബര്‍ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സിനിമയുടെ പ്രമോഷന്‍ ഭാഗമായി നടന്‍ ശിവകര്‍ത്തികേയനും സംഘവും തിയേറ്ററിലെ കേരളത്തില്‍ എറണാകുളം ലുലു മാളില്‍ എത്തിയിരുന്നു. അമരന്‍ സിനിമ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ നടന്‍ ബിജു മേനോനൊപ്പമുള്ള സെറ്റിലെ അനുഭവം മികച്ചതാണെന്നും പറഞ്ഞു.
ശിവകാര്‍ത്തികേയന്റെ വാക്കുകള്‍……
‘എല്ലാവര്‍ക്കും വണക്കം, മച്ചാന്‍മാരെ ഹാപ്പി അല്ലേ. ആദ്യം തന്നെ എനിക്ക് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. അമരന്‍ ഒരു മെഗാ ഹിറ്റായി. എല്ലാവരോടും നന്ദിയുണ്ട്. എന്റെ പുതിയ ചിത്രം എആര്‍ മുരുഗദോസ് സാറിനൊപ്പമാണ്. അനിരുദ്ധ് ആണ് സംഗീതം. രുക്മിണിയാണ് നായിക. കൂടെ കേരളത്തിന്റെ സ്വന്തം ബിജു മേനോന്‍ സാര്‍. അദ്ദേഹത്തിന്റെ കൂടെയുള്ള അനുഭവം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ ശബ്ദം, ബോഡി ലാങ്വേജ് എല്ലാം വളരെ സൂപ്പറായിരുന്നു. ഈ സിനിമ ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ഇതില്‍ നിറയെ സ്‌നേഹവും ആക്ഷനുമൊക്കെയുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി ഇഷ്ടപ്പെടും. സെപ്റ്റംബര്‍ അഞ്ചിന് നിങ്ങളെല്ലാവരും തിയേറ്ററില്‍ പോയി സിനിമ കാണണം. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. കേരളത്തില്‍ എത്തിയ ഉടനെ തന്നെ അങ്കമാലി മാങ്ങാകറിയും, തലശ്ശേരി ബിരിയാണിയും കഴിച്ചു’.
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആര്‍ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന സിനിമയില്‍ സായ് അഭ്യങ്കാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
















