മലയാളികള്‍ക്ക് സുപരിചിതനായ സീരിയല്‍ താരമാണ് ജിഷിന്‍ മോഹന്‍. അതെസമയം ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലേക്ക് എത്തി കഴിഞ്ഞു. ജിഷിനാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാള്‍. ഇപ്പോഴിതാ ജിഷിന്റെ ബിഗ്‌ബോസ് എന്‍ട്രിക്കു ശേഷം താരത്തിന്റെ പ്രിയതമയും നടിയുമായ അമേയ നായര്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
അമേയയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്…..
‘നീ ഒരുപാട് ആഗ്രഹിച്ച സ്ഥലത്താണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതില്‍ എനിക്ക് അഭിമാനം തോന്നുന്നു. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും. സ്വപ്നങ്ങള്‍ക്ക് ചിറകു വിരിച്ച് നീ പറന്നു കഴിഞ്ഞു. ലക്ഷ്യസ്ഥാനത്ത് നീ എത്തുന്നതും കാത്ത് ഞാനിരിക്കുകയാണ്. നിന്നെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു’.
View this post on Instagram
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജിഷിന്‍ മോഹന്‍. നടി വരദയുമായുള്ള വിവാഹമോചനം മുതല്‍ നടി അമേയ നായര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വരെ ജിഷിന്‍ തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തിനു ശേഷം താന്‍ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിന്‍ പറഞ്ഞിരുന്നു.
















