ഓണത്തിന് മുന്നോടിയായി ഷാർജ ലുലു സെൻട്രൽ മാളിൽ ‘പ്രവാസ രാവ് 2025’ സംഘടിപ്പിച്ച് മഹാത്മാ ഗാന്ധി കൾചറൽ ഫോറം. സംസ്കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ പി.കെ റെജി ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് ഷാർജ പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷതവഹിച്ചു.
തിരുവാതിരക്കളി, ഒപ്പന, മാർഗംകളി, ഫ്യൂഷൻ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങീ നിരവധി കലാപരിപാടികളാണ് പ്രവാസ രാവിൽ അരങ്ങേറിയിരുന്നത്.
STORY HIGHLIGHT: sharjah celebrates mgcf pravasa raav
















