ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കലാഭവന്‍ സരിഗ. കഴിഞ്ഞയാഴ്ചയാണ് സരിഗ ഷോയില്‍ നിന്നും പുറത്തായത്. ഇപ്പോഴിതാ ഷോയില്‍ ബിഗ് ബോസ് ഉദ്ദേശിക്കുന്ന കണ്ടന്റ് തനിക്ക് കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് തുറന്ന് പറയുകയാണ് സരിഗ. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സരിഗ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സരിഗയുടെ വാക്കുകള്‍……
”മറ്റൊരു ഷോയില്‍ ആയിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഹൈലറ്റ് ചെയ്യപ്പെടുമായിരിക്കാം. പക്ഷേ, ബിഗ് ബോസിനു വേണ്ട കണ്ടന്റ് ആ രീതിയില്‍ ആയിരുന്നില്ല. ഞാനെന്തെങ്കിലും എതിരഭിപ്രായം പറയുകയാണെങ്കില്‍ പോയിന്റുകള്‍ മാത്രമേ പറയൂ. അപ്പോള്‍ അവരെല്ലാവരും ചേച്ചി പറഞ്ഞത് ശരിയാണെന്നു പറയും. തര്‍ക്കിക്കാനോ ഒച്ചയുണ്ടാക്കാനോ നില്‍ക്കില്ല. ആര്യന്‍ ഉള്‍പ്പെടെ അതു പറഞ്ഞിട്ടുണ്ട്. ഞാന്‍ പറയുന്ന പോയിന്റ് അംഗീകരിച്ച് ശരിയാണെന്നു പറഞ്ഞ് സീലും വെച്ചു കഴിഞ്ഞ് പിന്നെ വെറുതേ അതേ വിഷയത്തിന്റെ പേരില്‍ തര്‍ക്കിക്കേണ്ട ആവശ്യം ഇല്ലല്ലോ”.
”ഞാന്‍ പറയുന്നത് എക്‌സ്‌ക്ലൂസീവ് ആയി പോകേണ്ട സാധനമല്ലെന്നും ഇതൊന്നും ഒരു കണ്ടന്റ് അല്ലെന്നും എന്ന് എനിക്കും അറിയാമായിരുന്നു. കണ്ടന്റിനു വേണ്ടി ഞാനല്ലാതാകാനും തയ്യാറല്ലായിരുന്നു. എക്സ്ലൂസീവ് സാധനങ്ങള്‍ കൊടുക്കണം എന്ന് എനിക്കു തോന്നിയുമില്ല. എന്നെക്കൊണ്ട് ആരും തോന്നിപ്പിച്ചുമില്ല. എന്നെ കുറച്ചുകൂടി ആളുകള്‍ അറിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത് എനിക്കു വേണ്ടിയല്ല, എന്റെ കലയ്ക്കു വേണ്ടിയാണ്. അത് ബിഗ്‌ബോസിലൂടെ സാധിച്ചു”.
















