അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബുവും ഡി.ജെയുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതയായത്. വിവാഹത്തിനു പിന്നാലെ, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ചിത്രങ്ങളും സിബിനും ആര്യയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കല്യാണത്തിന് മുമ്പ് തന്നെ തങ്ങള്‍ കമ്മിറ്റ് ചെയ്ത ഒരു ഷോയുണ്ട്. അതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയ്ക്ക് വന്നതെന്നു ഇരുവരും അറിയിച്ചിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
”എന്റെ ആയുഷ്‌കാലതത്തേക്കുള്ള പാര്‍ട്ണര്‍. ഈ നിമിഷങ്ങള്‍ക്ക് നന്ദി. നിനക്കൊപ്പവും നമ്മുടെ ഖുഷിക്കൊപ്പവും ഈ ലോകം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ്”, എന്നാണ് സിബിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ആര്യ കുറിച്ചത്. ഈ ബന്ധം എന്നും ഇങ്ങനെ തന്നെ മുന്‍പോട്ടു പോകട്ടെ എന്ന് പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റ് ചെയ്യുന്നത്.
View this post on Instagram
വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ എത്തിയിരുന്നത്. ബിഗ്ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു.ബിഗ് ബോസ് സീസണ്‍ 6ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് സിബിന്‍ ബെഞ്ചമിന്‍ മത്സരത്തില്‍ പങ്കെടുത്തത്.
















