മലയാളികളുടെ പ്രിയ സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഏത് കാര്യങ്ങളെ കുറിച്ചും പ്രായോഗികമായി സംസാരിക്കാൻ ഇന്നസെന്റിന് കഴിയുമെന്നും സത്യൻ അന്തിക്കാട് പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
സത്യൻ അന്തിക്കാട് പറയുന്നു:
എന്തെങ്കിലും ആശയകുഴപ്പങ്ങള്‍ വരുമ്പോഴും സ്‌ക്രിപ്റ്റ് ഡിസ്‌ക്കസ് ചെയ്യുന്ന സമയത്തും ഞാനും ശ്രീനിയും ചില പ്രതിസന്ധികളില്‍ പെടുമ്പോഴും ഞങ്ങള്‍ ഇന്നസെന്റിനെ കാണും. ആ പ്രതിസന്ധി അദ്ദേഹം നിമിഷ നേരം കൊണ്ടുതന്നെ പരിഹരിക്കും. തിരക്കഥയിലൊക്കെ ഇന്നസെന്റിന്റെ ഒരുപാട് പങ്കാളിത്തങ്ങളുണ്ട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അദ്ദേഹമാണ് പേരിട്ടത്. എന്റെ മാത്രമല്ല ചില പ്രിയദര്‍ശന്‍ സിനിമകളിലും ഇത്തരത്തില്‍ ഇന്നസെന്റിന്റെ പങ്കാളിത്തങ്ങള്‍ ഉണ്ടാകാറുണ്ട്. തേന്മാവിന്‍ കൊമ്പത്ത് സിനിമയില്‍ കാര്‍ത്തുമ്പി എന്ന പേരിട്ടത് അദ്ദേഹമാണ്.
content highlight: Sathyan Anthikkad
















