സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രൊബേഷണറി ഓഫീസർ (പിഒ) പ്രിലിമിനറി 2025 ഫലം പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ൽ ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. 600 ഒഴിവുകൾ നികത്തുന്നതിനായി 2025 ഓഗസ്റ്റ് 4-നാണ് പ്രിലിമിനറി പരീക്ഷ നടന്നത്.
പരീക്ഷാ ഫലം എങ്ങനെ അറിയാം?
ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – sbi.co.in.
ഹോംപേജ് താഴേക്ക് സ്ക്രോൾ ചെയ്ത് “കരിയേഴ്സ്” ക്ലിക്ക് ചെയ്യുക.
തുടർന്ന്, “റിക്രൂട്ട്മെന്റ് ഫലങ്ങൾ” ക്ലിക്ക് ചെയ്യുക.
“റിക്രൂട്ട്മെന്റ് ഓഫ് പ്രൊബേഷനറി ഓഫീസർസ് 2025-2026” ക്ലിക്ക് ചെയ്യുക.
“പ്രിലിമിനറി ഫലം” ക്ലിക്ക് ചെയ്ത് “സ്ഥാനാർത്ഥികൾ നേടിയ മാർക്കുകൾ” ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്കോറുകൾ പരിശോധിക്കാം. റോൾ നമ്പർ തിരിച്ചുള്ള ഫലം പരിശോധിക്കാൻ “പ്രിലിമിനറി ഫലം” ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സ്കോറുകൾ പരിശോധിക്കാൻ നിങ്ങളുടെ റോൾ നമ്പർ/രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക.
















