നടൻ അർജുൻ അശോകൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ‘തലവര’. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിക്കൊണ്ട് ചിത്രം മുന്നേറുകയാണ്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം അഖില്‍ അനില്‍കുമാറാണ്റെ സംവിധാനം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ വെച്ചുണ്ടായ ഒരു അപകടത്തിന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. അർജുൻ അശോകനും ശരത് സഭയും ചേർന്നുള്ള ദൃശ്യം ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.
ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ശരത് സഭ ഓടിക്കുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് അർജുൻ അശോകനെ ഇടിക്കുന്നതും അദ്ദേഹം നിലത്ത് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. സ്കൂട്ടർ മറ്റൊരാൾ ഓടിവന്ന് പിടിച്ചുനിർത്തുന്നതും ദൃശ്യത്തിൽ കാണാം.
പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അർജുൻ അശോകൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘തലവര’യിലെ ജ്യോതിഷ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം വിറ്റിലിഗോ എന്ന രോഗാവസ്ഥയുള്ള ഒരു യുവാവിൻ്റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ‘ജ്യോതിഷ്’ എന്ന കഥാപാത്രമായി അർജുൻ അശോകൻ എത്തിയപ്പോൾ രേവതി ശർമ്മയാണ് നായിക കഥാപാത്രമായ ‘പാണ്ഡ’യെ അവതരിപ്പിച്ചത്.
ഷാജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
View this post on Instagram
















