ലോക സിനിമയുടെ വിജയത്തിൽ എഴുത്തുകാരി ശാന്തി ബാലചന്ദ്രനെയും കല്യാണി പ്രിയദർശനെയും അഭിനന്ദിച്ച് പാർവതി തിരുവോത്ത് രംഗത്ത്.
ശാന്തിയുടെ വേറിട്ട കാഴ്ചപ്പാട് കഥയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും കല്യാണി പ്രിയദർശന്റെ കഠിനധ്വാനം പ്രശംസനീയമാണെന്നും പാർവതി പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ്
പ്രതികരണം.
പാർവ്വതിയുടെ വാക്കുകൾ:
ശാന്തി, ലോക സൃഷ്ടിക്കാൻ നിങ്ങളെടുത്ത അധ്വാനത്തിന് അഭിനന്ദനങ്ങൾ. കഥയുടെ ക്രാഫ്റ്റിൽ നിങ്ങളുടെയാ വേറിട്ട കാഴ്ചപ്പാട് കൊണ്ടുവന്നത് നന്നായിരിക്കുന്നു. കല്യാണി പ്രിയദർശന് ആലിംഗനങ്ങൾ!

നിങ്ങളുടെ മനക്കരുത്തിനും കഠിനാധ്വാനത്തിനും അഭിനന്ദനങ്ങൾ. ചന്ദ്ര ഇപ്പോൾ നമുക്കിടയിൽ ജീവിക്കുന്നു!നമുക്ക് സ്വന്തമായി സൃഷ്ടിച്ച ഒരു യൂണിവേഴ്സ്, ഇപ്പോൾ ലോകം മുഴുവൻ അറിയുന്നതിലധിയായ സന്തോഷം.
content highlight: Parvathy Thiruvothu
















