തമിഴില്‍ ഏറെ ആരാധകരുളള യുവ നടനാണ് ശിവകാര്‍ത്തികേയന്‍. ഇപ്പോഴിതാ താരം തന്റെ ഭാര്യയെ കുറിച്ച് പറയുന്ന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരുന്നു താനും ആരതിയും തമ്മിലുള്ള വിവാഹമെന്നും, യാതൊന്നും പ്രതീക്ഷിക്കാതെ അവളെ തനിക്ക് സംരക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ചാണ് അവള്‍ തന്നെ വിവാഹം കഴിച്ചതെന്നും തുറന്ന് പറയുകയാണ് താരം. എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ മദ്രാസിയുടെ പ്രൊമോഷണല്‍ ചടങ്ങിനിടെയായിരുന്നു ശിവകാര്‍ത്തികേയന്‍ മനസ്തുറന്നത്.
ശിവകാര്‍ത്തികേയന്റെ വാക്കുകള്‍……..
‘ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പാണ് ആരതി എന്നെ വിവാഹം കഴിച്ചത്. സിനിമയില്‍ കഴിവുള്ളവരെ എപ്പോഴും ആളുകള്‍ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാല്‍ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് അവളെ സംരക്ഷിക്കാന്‍ എനിക്ക് കഴിയുമെന്ന് വിശ്വസിച്ചാണ് അവള്‍ എന്നോട് സമ്മതം പറഞ്ഞത്. ഞാന്‍ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കും.’
#Sivakarthikeyan
– My wife, Aarti, married me even before I entered the film industry. At that time.
– I didn’t even have a proper salary, yet she agreed to marry me, saying, “It’s okay, he will take care of me.” I’ll always be grateful to her for that.pic.twitter.com/sZ91nbOOWt— Movie Tamil (@_MovieTamil) August 31, 2025
അതേസമയം അമരന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ചിത്രമാണ് മദ്രാസി. ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. വിദ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
















