ബോളിവുഡില്‍ ഏറെ ആരാധകരുളള നടനാണ് സല്‍മാന്‍ ഖാന്‍. അടുത്തിടെ അദ്ദേഹത്തിന്റെ പിതാവ് സലീം ഖാന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടുകയാണ്. പശുവിന്റെ പാല്‍ അമ്മയുടെ മുലപ്പാലിന് തുല്യമാണെന്നും, തന്റെ കുടുബം ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നുമായിരുന്നു സല്‍മാന്‍ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍ പറഞ്ഞത്.
സലീം ഖാന്റെ വാക്കുകള്‍….
‘താന്‍ സല്‍മ ഖാനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് തന്നെ ഹിന്ദു പാരമ്പര്യങ്ങള്‍ പാലിക്കാറുണ്ട്. തന്റെ ജീവിതകാലം മുഴുവന്‍ ഹിന്ദുക്കള്‍ക്കിടയിലാണ് ജീവിച്ചതെന്നും അതുകൊണ്ട് തന്നെ ഹിന്ദു ആചാരങ്ങള്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ഇന്‍ഡോറില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ഇന്നുവരെ ഞങ്ങള്‍ ബീഫ് ഒരിക്കല്‍ പോലും കഴിച്ചിട്ടില്ല. ഏറ്റവും വില കുറഞ്ഞ മാംസമായതുകൊണ്ട് തന്നെ മിക്ക മുസ്ലീങ്ങളും ബീഫ് കഴിക്കുന്നു. ചിലരാണെങ്കില്‍ വളര്‍ത്തുനായകള്‍ക്ക് തീറ്റ കൊടുക്കാന്‍ വേണ്ടിയിട്ടും വാങ്ങിക്കാറുണ്ട്.
പശുവിന്റെ പാല്‍ അമ്മയുടെ മുലപ്പാലിന് സമമാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. പശുക്കളെ കൊല്ലാന്‍ പാടില്ല, ബീഫ് നിഷിദ്ധമാണ്. പ്രവാചകന്‍ മുഹമ്മദ് മാറ്റ് മതങ്ങളില്‍ നിന്നും നല്ല കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.’
ഷോലെ, ഡോണ്‍ തുടങ്ങീ നിരവധി ഹിന്ദി സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് സലിം ഖാന്‍.
















