വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംനേടിയ താരമാണ് കല്യാണി പ്രിയദരശന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ലോക തീയറ്ററില്‍ മികച്ച അഭിപ്രായങ്ങളോടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താന്‍ സിനിമയില്‍ വരുന്നതിനോട് അച്ഛന് താല്പര്യം ഉണ്ടായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് കല്യാണി പ്രിയദര്ശന്. ദുല്‍ഖര്‍ സല്‍മാന്റെ കുടുംബത്തിനും അദ്ദേഹം സിനിമയില്‍ വരുന്നതിന് മുന്‍പ് എതിര്‍പ്പ് ഉണ്ടായിരുന്നുവെന്നും കല്യാണി പറഞ്ഞു. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത് .
കല്യാണിയുടെ വാക്കുകള്‍……
‘ഞാന്‍ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അത് മനസിലാകും. ഇതേക്കുറിച്ച് ദുല്‍ഖര്‍ സല്‍മാനോട് സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവരൊക്കെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. നമ്മള് അതിന്റെ ഗ്ലാമര്‍ വശം മാത്രമാണ് കാണുന്നത്.
ഇതാണ് എന്റെ ഇടമെന്ന് അമ്മയ്ക്ക് എല്ലായിപ്പോഴും അറിയാമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അച്ഛന് എതിര്‍പ്പായിരുന്നു. അതിനാല്‍ എന്നെ ലോഞ്ച് ചെയ്യാന്‍ നേരം, താന്‍ അതിന് പറ്റിയ ആളല്ലെന്നും നിന്നെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ലെന്നുമാണ് അച്ഛന് പറഞ്ഞത്. തന്റെ അഭിനേതാക്കളില്‍ നിന്നും സംവിധായകന് ഇന്‍സ്പിരേഷനുണ്ടാകണം. എന്നില്‍ അദ്ദേഹത്തിന് അത് കാണാന്‍ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്.’
അതേസമയം, ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷനുമായി ലോക മുന്നേറുകയാണ്. സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ കമ്പനി നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കല്യാണിയ്ക്ക് ഒപ്പം നസ്ലന്, സാന്‍ഡി, അരുണ്‍ കുര്യന്, ചന്ദു സലിംകുമാര്‍, നിഷാന്ത് സാഗര്‍, രഘുനാഥ് പാലേരി, വിജയരാഘവന്, നിത്യശ്രി, ശരത് സഭ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഹോളിവുഡ് ലെവലിലുള്ള മേക്കിംഗ് എന്നൊക്കെയാണ് ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’.
















