ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥിയാണ് കലാഭവന്‍ സരിഗ. ഇപ്പോഴിതാ താന്‍ ബിഗ്‌ബോസില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ തികയ്ക്കില്ലെന്ന് ഭര്‍ത്താവ് നേരത്തെ പ്രവചിച്ചിരുന്നുവെന്നും, രേണുവിന്റെ തലയില്‍ നിറയെ പേനാണെന്ന അനുവിന്റെ ആരോപണത്തെക്കുറിച്ചും മനസ് തുറക്കുകയാണ് സരിഗ. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സരിഗയുടെ വാക്കുകള്‍…..
‘രേണു ഇരുപത്തിനാല് മണിക്കൂറും കരച്ചിലാണ്. പുറത്ത് പോകണമെന്നാണ് പറയുന്നത്. പ്രശസ്തിയുടെ കാര്യവും പെയ്‌മെന്റിനെ കുറിച്ചും ആലോചിക്കുമ്പോഴാണ് പുറത്തുപോകേണ്ടെന്ന് രേണു പറയുന്നത്. അതുപോലെ രേണുവിന്റെ കാല് മുഴുവന്‍ വിണ്ട് കീറിയിട്ടുണ്ട്. അതിന്റെ വേദനയും രേണുവിനെ അലട്ടുന്നുണ്ട്. പേന്‍ വിഷയത്തിലും എനിക്ക് പറയാനുണ്ട്. ഞാനാണ് രേണുവിന്റെ അടുത്ത് കിടക്കുന്നത്. പക്ഷെ തലയില്‍ ഒരു പേനെ പോലും ഞാന്‍ കണ്ടിട്ടില്ല. പിന്നെ തല ചൊറിയുന്നത് അവരുടെ മാനറിസമാണ്. ഞാന്‍ ഉപദേശിച്ചശേഷം അത് രേണു നിര്‍ത്തി’.
‘എന്നെ ഹൗസ്‌മേറ്റ്‌സിന് പ്രവോക്ക് ചെയ്യാന്‍ പറ്റുമായിരുന്നില്ല. അവര്‍ തന്നെ എന്നോട് അത് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പ്രശ്‌നം വന്നാലും സോറി പറഞ്ഞ് അവസാനിപ്പിക്കും. എന്റെ അച്ഛനും അമ്മയും വരെ പറഞ്ഞു എവിടെയായിരുന്നു ബിഗ് ബോസ് ഹൗസില്‍, കണ്ടതേയില്ലല്ലോയെന്ന്. ബിഗ് ബോസിലേക്ക് പോകരുതെന്ന് കയ്യും കാലും പിടിച്ച് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. ഡിവോഴ്‌സ് ആകുമെന്ന് വെല്ലുവിളിച്ചവരുമുണ്ട്’.
















