നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയിലെ താരമാണ്. ലൈഫ് സ്‌റ്റൈല്‍ വ്‌ലോഗിലൂടെ തന്റെ ജീവിതത്തില്‍ നടക്കുന്ന മിക്ക കാര്യങ്ങളും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മ താര കല്യാണ്‍ എന്തുകൊണ്ടാണ് തങ്ങള്‍ക്കൊപ്പം താമസിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സൗഭാഗ്യ. മെയിന്‍ സ്ട്രീം വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സൗഭാഗ്യയുടെ വാക്കുകള്‍…..
”ഞങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. അമ്മ ഞങ്ങള്‍ക്കൊപ്പമല്ല താമസിക്കുന്നത്. അമ്മയ്ക്ക് അമ്മയുടേതായ ഫ്രീഡം വേണം. അപ്പോള്‍ ഞങ്ങളുടെ കൂടെ അമ്മ നിന്നാലും ഔട്ട് ഓഫ് പ്ലെയ്‌സ് ആയിരിക്കില്ലേ?. ഇന്‍ഡിപെന്‍ഡന്റായി ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് അമ്മ. അമ്മൂമ്മയും അങ്ങനെയായിരുന്നു. ഞങ്ങളുടെ വീട്ടില്‍ അമ്മ ഇടയ്ക്ക് വന്ന് പോകാറേയുള്ളു. ഞങ്ങള്‍ ദിവസവും കാണാറുണ്ട്. പക്ഷേ, ഞങ്ങള്‍ക്കൊപ്പം താമസിക്കാന്‍ അമ്മയ്ക്ക് താല്‍പര്യമില്ല. അമ്മയ്ക്ക് അമ്മയുടേതായ സ്‌പേസ്, ഒറ്റയ്ക്കിരിക്കാന്‍ സ്ഥലം അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്നയാളാണ്’.
















