മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടന് രവി മോഹൻ. ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന് മാത്രമല്ല നല്ല വ്യക്തികൂടി ആകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടൻ.
രവി മോഹൻ പറയുന്നു;
ഒരാള്‍ ഒരു തവണ മുഖ്യമന്ത്രി ആകാം. പക്ഷേ ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന് മാത്രമല്ല നല്ല വ്യക്തികൂടി ആകണം. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി ഞങ്ങള്‍ പ്രാർഥിക്കുന്നു. നിങ്ങളുടെ സ്നേഹം അദ്ദേഹത്തിന് ഉള്ളതുവരെ ഞങ്ങളുടെ സ്നേഹവും അദ്ദേഹത്തിന് എന്നും ഉണ്ടാകും. ഞാന്‍ എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോകാറുണ്ട്. അപ്പോ എല്ലാ തവണയും ട്രിവാന്ഡ്രമോ കൊച്ചിയോ വഴിയാണ് പോകുന്നത്. ഞാന്‍ എപ്പോൾ വന്നാലും അതേ സ്നേഹം എനിക്ക് നല്കുന്ന എല്ലാവര്ക്കും നന്ദി.
content highlight: Ravi Mohan
















