പണ്ട് നിയമസഭയുടെ മുന്നിലൂടെ നടക്കുമ്പോളുണ്ടായ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടൻ ബേസിൽ ജോസഫ്. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയിലാണ് ബേസിൽ ജോസഫ് ഇക്കാര്യം പറഞ്ഞത്.
നിയമസഭയുടെ മുന്നി്ൽ ഫോട്ടോ എടുക്കുമ്പോൾ പൊലീസ് ഓടിക്കുമായിരുന്നുവെന്നും ഇന്ന് അതെ നിയമസഭയിൽ അതിഥിയായി എത്തിയെന്നും മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചെന്നും നടൻ പറഞ്ഞു. ബേസിൽ ജോസഫിനൊപ്പം തമിഴ് നടൻ രവി മോഹനും സംസ്ഥാന സര്‍ക്കാറിന്റെ ഓണം ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.
യുവതലമുറയിലെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നടനും സംവിധായകനുമാണ് ബേസില്‍ ജോസഫെന്ന് മുഖ്യമന്ത്രി പറഞ്ഞു
ബേസിൽ പറയുന്നു;
പണ്ട് നിയമസഭയുടെ മുന്നിൽ ഫോട്ടോ എടുക്കാൻ പോകുമ്പോൾ പോലീസ് ഓടിക്കുമായിരുന്നു. ഇന്ന് അതെ നിയമസഭയിൽ അതിഥിയായി എത്തി മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിക്കാൻ സാധിച്ചു. മാത്രവുമല്ല പൊലീസ് അകമ്പടിയിൽ സ്റ്റേറ്റ് കാറിൽ ഇതുവരെ വന്നു.
content highlight: Basil Joseph
















