ആഗസ്റ്റ് 28ന് ഓണം റിലീസായി എത്തിയ ചിത്രമാണ് ലോക. കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ്. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടിയിലധികം കളക്ഷനാണ് സിനിമ നേടിയത്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് സക്‌സസ് മീറ്റില്‍ നടന്‍ ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
ദുല്‍ഖറിന്റെ വാക്കുകള്‍……
‘ഉറപ്പായും ഈ 100 കോടി ലോക രണ്ടാം ഭാഗത്തിന് ഉള്ളതാണ്. ഞങ്ങള്‍ പൈസ അധികം ചെലവാക്കാറില്ല. ഞങ്ങള്‍ ഒരുപാട് ബജറ്റ് ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ ഈ പണം എല്ലാം രണ്ടാം ഭാഗത്തേക്ക് പോകും’.
https://TWITTER.com/PothanSacaria/status/1963324938968076455?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1963324938968076455%7Ctwgr%5E871a39b3ebd05842e9ced1d052328343bad4e8e3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Fentertainment%2Fentertainment-news%2F2025%2F09%2F04%2Fdulquer-about-lokah-second-part
മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ‘ലോക’. സംവിധായകന്‍ ഡൊമിനിക് അരുണ്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.
കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്.
















