ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ സെപ്റ്റംബര്‍ അഞ്ചിനാണ് പുറത്തിറങ്ങുന്നത്. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അമിത വയലന്‍സ് സീനുകള്‍ എല്ലാം കുറച്ചിട്ടുണ്ടെന്നും കുട്ടികള്‍ക്ക് ഉള്‍പ്പെടെ ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമ തിയേറ്ററില്‍ എത്താന്‍ പോകുന്നതെന്നും സംവിധായകന്‍ എ ആര്‍ മുരുഗദോസ് പറഞ്ഞു.
എ ആര്‍ മുരുഗദോസിന്റെ വാക്കുകള്‍……
‘ശിവകാര്‍ത്തികേയന്റെ പ്രേക്ഷകര്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ സിനിമയ്ക്ക് കുട്ടികളെ കൊണ്ടുവരാന്‍ പറ്റില്ല. ഒരുപാട് വയലന്‍സ് വെച്ച് സിനിമ ചെയ്യാന്‍ കഴിയില്ല. ട്രെയിലറിന് എ സര്‍ട്ടിഫിക്കറ്റും സിനിമയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റുമാണ് ലഭിച്ചിരിക്കുന്നത്. ബ്ലഡ് അധികമായി ഉള്ള സീനുകള്‍ എല്ലാം ഞങ്ങള്‍ കുറച്ചിട്ടുണ്ട്. പക്ഷെ ഉറപ്പായും ആക്ഷനില്‍ നല്ല ഇമ്പാക്റ്റ് ഉണ്ടാകും. പക്ഷെ കുട്ടികളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വയലന്‍സ് ഈ സിനിമയില്‍ ഇല്ല’.
"#Madharaasi trailer Censored 'A' but film censored 'U/A'. As per censor we have reduced/Mild Blood🔞🩸. I know #Sivakarthikeyan's hardcore fans are children & ladies✨. So I don't want 'A' certificate, I'm specific that families has to enjoy it♥️"
– #ARM https://t.co/McdDbViEUV— AmuthaBharathi (@CinemaWithAB) September 4, 2025
ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോന്‍ സിനിമയില്‍ എത്തുന്നത്. ട്രെയിലറിലെ അനിരുദ്ധിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
വിദ്യുത് ജമാല്‍ ആണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആര്‍ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്. സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
















