ഒരേസമയം നായികയും മികച്ച നർത്തകിയുമാണ് ശോഭന. ചെയ്തു വെച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് താരം രംഗത്ത് വന്നിരിക്കുകയാണ്.
ഓണത്തിന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തിരക്കഥാകൃത്തുക്കളോട് സംസാരിച്ചുവെന്നും അത്തരമൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിചേർത്തു.
ശോഭന പറയുന്നു:
എനിക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വേഷം ചെയ്യണമെന്നുണ്ട്. ഒന്നു രണ്ട് തിരക്കഥാകൃത്തുക്കളോട് ചോദിച്ചു. അങ്ങനെയൊന്നും ആക്‌സപ്റ്റ് ചെയ്യില്ലെന്ന് അവര്‍ പറഞ്ഞു. മമ്മൂക്കയെ ആക്‌സപറ്റ് ചെയ്തില്ലെയെന്ന് ഞാന്‍ ചോദിച്ചു. ഐ ആം വെയ്റ്റിങ്. അങ്ങനെയൊരു വേഷം വരുമ്പോള്‍ രൂപത്തില്‍ മാറ്റം ചെയ്യണം. ഇത് വലിയ വെല്ലുവിളിയാണ്. അത് ചെയ്യണം.
content highlight: Actress Shobhana
















