സിനിമാനുഭവങ്ങളും അമ്മ എന്ന സംഘടനയെ കുറിച്ചും തുറന്ന് പറച്ചിലുമായി നടി ഉർവശി രംഗത്ത്. അമ്മയിൽ നമ്മള്‍ക്കെതിരെയുള്ള ഏത് നിലപാടിനെതിരേയും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസമില്ലാത്തിനാലാണ് മത്സരിക്കാതിരുന്നതെന്നും അങ്ങനെയൊരു വിശ്വാസം വരുന്ന സമയത്ത് തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും താരം പറയുന്നു.
അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം. ശ്വേതാ മേനോൻ മത്സരിക്കാനെത്തിയപ്പോൾ തന്നെ വിവാദങ്ങളുടെ പെരുമഴ ഉയർന്നിരുന്നു. സംഘടനയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിക്കുകയായിരുന്നെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരുമെന്നും ഉര്‍വശി വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഉർവശി പറയുന്നു:
സംഘടനകള്‍ എന്തൊക്കെ ഉണ്ടായാലും ഒരാളുടെ ശബ്ദം മാത്രമായി ചില പ്രതിഷേധങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കും. സംഘടിതമായി പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ അതിന്റെ വാല്യൂ വലുതാണ്. അതുണ്ടാകുന്ന കാലമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല.
അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. നമ്മള്‍ക്കെതിരെയുള്ള ഏത് നിലപാടിന് എതിരേയും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാത്തത്. ആ വിശ്വാസം വരുന്ന സമയത്ത് ഞാന്‍ മത്സരിക്കും. ഞാന്‍ അതിന്റെ തലപ്പത്ത് ഇരുന്ന് വിളിക്കുകയാണെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും. ആ കുടുംബത്തിലുണ്ടാകും.
content highlight: Actress Urvashi
















