ഓണത്തിന് തിയറ്ററുകളെ പൂരപ്പറമ്പാക്കി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി ലോക മുന്നേറുകയാണ്. കല്യാണിയും നസ്ലെനും ദുൽഖറുമൊക്കയായി ഗംഭീര താരനിരയാണ് ചിത്രത്തിൽ.
ഇപ്പോഴിതാ ചിത്രം നടിയെന്ന നിലയിൽ വലിയ വെല്ലുവിളിയായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കല്യാണ് പ്രീയദർശൻ. ശാരീരികവും മാനസികവുമായി പല തയാറെടുപ്പുകളും ആവശ്യമായിരുന്നെന്നും ധാരാളം ആക്‌ഷൻ രംഗങ്ങൾ ഉള്ളതിനാൽ ഒരുപാടു പരിശീലനവും വേണ്ടി വന്നെന്നുമാണ് താരം പറയുന്നത്. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
കല്യാണി പറയുന്നു:
ശാരീരികവും മാനസികവുമായി പല തയാറെടുപ്പുകളും ആവശ്യമായിരുന്നു. ധാരാളം ആക്‌ഷൻ രംഗങ്ങൾ ഉള്ളതിനാൽ ഒരുപാടു പരിശീലനവും വേണ്ടി വന്നു. എന്നാൽ അതിനപ്പുറം കഥാപാത്രത്തിനു സങ്കീർണമായ ഒരു വൈകാരിക തലം കൂടിയുണ്ട്. പുറമേയുള്ള ആക്‌ഷൻ രംഗങ്ങൾ കാരണം ഈ വൈകാരിക തലം താഴെ പോകാൻ പാടില്ല. ഇതിനിടയിൽ ഒരു ബാലൻസ് നിലനിർത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.
content highlight: Kalyani Priyadarshan
















