പരമ്പരാഗതമായി ഇന്ത്യക്കാർ മുടിയിൽ എണ്ണ ഉപയോഗിച്ചു വരുന്നു. മുടിയുടെ കരുത്തും നീളവും വർദ്ധിപ്പിക്കുന്നതിന് എണ്ണ ഉത്തമ പരിഹാരമാണ്. എന്നാൽ ഇന്ത്യക്കാരുടെ മുടിക്ക് അനുയോജ്യമായ എണ്ണ ഏതാണെന്ന ആശയക്കുഴപ്പത്തിലാണോ? വെളിച്ചെണ്ണയാണോ ആൽമണ്ട് ഓയിലാണോ ഇന്ത്യൻ മുടിയ്ക്ക് അനുയോജ്യം എന്ന് കണ്ടെത്താം.
വെളിച്ചെണ്ണ
നൂറ്റാണ്ടുകളായി വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. മുടിയുടെ ബലം വർധിപ്പിക്കാനും വളർച്ചയ്ക്കും വെളിച്ചെണ്ണ സഹായിക്കും.
ഗുണങ്ങൾ
മുടിയുടെ വേരിലേക്ക് ആഴത്തിൽ ഇറങ്ങി പ്രോട്ടീൻ വർധിപ്പിക്കുന്നു.
ആന്റിഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ താരൻ നിയന്ത്രിക്കുന്നു.
മുടിയുടെ നീളം വർധിപ്പിക്കാൻ സഹായിക്കുന്നു.
പൊടി, സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു.
ആൽമണ്ട് ഓയിൽ
പരമ്പരാഗത ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന ആൽമണ്ട് ഓയിലിന് ആധുനിക മുടി പരിചരണത്തിൽ പ്രചാരം വർധിക്കുന്നു.
ഗുണങ്ങൾ
വിറ്റാമിൻ ഇ ധാരാളം അടങ്ങിയതിനാൽ മുടിക്ക് കരുത്ത് കൂട്ടുന്നു.
പോഷകഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ സ്പ്ലിറ്റ് എൻഡ് വരാതെ സംരക്ഷിക്കും.
അധികം എണ്ണമയമില്ലാത്തതിനാൽ നേർത്ത മുടിക്ക് അനുയോജ്യം.
















