മലയാള സിനിമയില്‍ ഏറെ ആരാധകരുളള നടിയാണ് ശോഭന. നടിയ്ക്ക് പുറമേ ശോഭന ഒരു നൃത്തകി കൂടിയാണ്. നൃത്തം ചെയ്യാന്‍ നിറവും സൗന്ദര്യവും വേണമെന്ന കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സത്യഭാമയുടെ പരാമര്‍ശത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറയുകയാണ് ശോഭന. അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ശോഭനയുടെ വാക്കുകള്‍……..
‘എനിക്ക് ഡാന്‍സറിന് ‘ഭംഗി’ ഉണ്ടാകണമെന്നില്ല. നമ്മള്‍ ആദ്യമൊരു വേദിയില്‍ വരുമ്പോള്‍ നമ്മള്‍ അഞ്ച് മിനിട്ട് പോലും ഭംഗി ശ്രദ്ധിക്കില്ല. അത് ഭംഗിയായാലും, വണ്ണമായാലും, പ്രായമായാലും അത് വളരെ കുറച്ച് സമയം മാത്രമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഒരു പ്രേക്ഷക എന്ന നിലയില്‍ എന്റെ അഭിപ്രായത്തില്‍, ഞാന്‍ എന്റെ സമയം കളഞ്ഞ് പോയാല്‍ ചിലതെല്ലാം എക്‌പെക്ട് ചെയ്യും. അത് ഭംഗിയല്ല. ഭംഗിക്ക് വേണ്ടിയാണെങ്കില്‍ ബ്യൂട്ടി മത്സരത്തിന് പോകാമായിരുന്നു. പ്രേക്ഷക എന്ന നിലയില്‍ താന്‍ പ്രതീക്ഷിക്കുന്നത് ആസ്വദിക്കാന്‍ പറ്റുക എന്നതാണ് ഭരതനാട്യം എന്നുപറയുന്നത് അത്മീയത മാത്രമല്ല, ആസ്വദിക്കാന്‍ വേണ്ടി കൂടിയാണ്.
ഞാന്‍ എപ്പോഴും ഡാന്‍സ് കാണാന്‍ പോകുന്നത് നന്നായി ഡാന്‍സ് കളിക്കുന്നത് കാണാന്‍ വേണ്ടിയിട്ടാണ്. നമ്മെ വേറൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന കലയെ ആണ് ഞാന്‍ നോക്കുന്നത്. അതില്‍ ഭംഗി എത്രമാത്രം സഹായിക്കും എന്നുള്ളത് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം നിറമോ മറ്റ് കാര്യങ്ങളോ ഞാന്‍ നോക്കാറില്ല’.
















