മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി ജോണ്‍ ബ്രിട്ടാസ്. ഇതൊരു Birthday അല്ല Rebirthday ആണെന്നും ഒരു പോരാട്ടത്തില്‍ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനമാണെന്നും അദ്ദേഹം കുറിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജോണ്‍ ബ്രിട്ടാസ് ആശംസ പങ്കുവെച്ചത്.
കുറിപ്പിന്റെ പൂര്‍ണരൂപം…..
‘പ്രിയപ്പെട്ട മമ്മുക്ക, ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്. ഈ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്…ഇന്നലെ നമ്മള് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞപോലെ, ഇതൊരു Birthday അല്ല Rebirthday ആണ്. ഒരു പോരാട്ടത്തില്‍ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം. മുന്പോട്ടുള്ള പ്രയാണത്തിന് ഈ ജന്മദിനം ഒരു ചവിട്ടുപടി ആകട്ടെ എന്ന് ഞാന്‍ ഹൃദയത്തില്‍ നിന്ന് ആശംസിക്കുന്നു…’.
അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രമാണ് കളങ്കാവല്‍. ജിതിന് കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് മറ്റ് പല പുതിയ സിനിമകളുടെ അപ്ഡേറ്റുകള് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
















