ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനീകാന്തിന്റെ ആക്ഷൻ ചിത്രം ‘കൂലി’ ഒടിടിയിലേക്ക്. 2025 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ ചിത്രം, 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ചിത്രമായും മാറിയിരുന്നു. ഇപ്പോഴിതാ രജനിയുടെ 171-ാമത് ചിത്രം 2025 സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രം തമിഴിൽ ലഭ്യമാകുന്നതിനൊപ്പം, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത പതിപ്പുകളും സ്ട്രീം ചെയ്യും.
ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിയോളം ഗ്രോസ് ഓപ്പണിംഗ് കളക്ഷൻ കൂലി നേടിയെന്നാണ് പ്രമുഖ സിനിമാ ട്രേഡ് അനലിസ്റ്റുകളായി സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. വിദേശത്ത് നിന്ന് മാത്രം 75 കോടി നേടിയെന്നും സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മാതാക്കള്‍ നോര്‍ത്ത് അമേരിക്കയിലെയും യുകെയിലെയും പ്രീമിയര്‍ ഷോകളില്‍ നിന്നുള്ള കണക്കുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നോര്‍ത്ത് അമേരിക്കയില്‍ നിന്ന് 26.6 കോടി രൂപയും യുകെയില്‍ നിന്ന് 1.47 കോടി രൂപയും ഓപ്പണിംഗില്‍ നേടി എന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് കളക്ഷന്‍, ഏറ്റവും വേഗത്തില്‍ 300 കോടി ഗ്രോസ് മറികടക്കുന്ന തമിഴ് ചിത്രം, ഏറ്റവും വലിയ ആദ്യ വാരാന്ത്യ ഗ്രോസ് എന്നിവയൊക്കെ നിലവില കൂലിയുടെ പേരിലാണ്.കൂലിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലോകേഷും ചന്ദ്രു അൻപഴകനും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോള്‍ ആമിര്‍ ഖാൻ സുപ്രധാന അതിഥി കഥാപാത്രമായും എത്തിയിരിക്കുന്നു.
















