കൊച്ചി: ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലെ ‘മൂത്തോന്’ പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആണ് ദുല്‍ഖര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. ‘മൂത്തോന് പിറന്നാള്‍ ആശംസകള്‍’എന്ന് എഴുതിയ പോസ്റ്റാണ് ചർച്ചയാകുന്നത്. ‘ലോക’ എന്ന സിനിമയിലെ ‘മൂത്തോൻ’ മമ്മൂട്ടി തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്.

‘ലോക’ സിനിമയിലെ ഒരേയൊരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു ‘മൂത്തോന്റേ’ത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് സിനിമയിൽ കാണിച്ചത്. കയ്യും ശബ്ദവും നിരീക്ഷിച്ച് കഥാപാത്രം അവതരിപ്പിക്കുന്നത് മമ്മൂട്ടിയാവാമെന്ന തിയറികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിനാണ് ഇപ്പോൾ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
നേരത്തെ, ‘മൂത്തോന് ആശംസകൾ’ എന്ന് ശ്വേത മേനോന്‍ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരുന്നു. എന്നാൽ, മൂത്ത ജ്യേഷ്ഠൻ എന്നാവാം ശ്വേത മേനോൻ ഉദ്ദേശിച്ചതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ഒടുവിൽ എല്ലാ അഭ്യൂഹങ്ങൾക്കും അവസാനമായിരിക്കുകയാണ്.
















