മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 51 കോടി കളക്ഷന്‍ നേടിയപ്പോള്‍ ഇന്ത്യയില്‍ മാത്രം ഇന്നലെ 3.03 കോടി നേടിയിരിക്കുകയാണ് എന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുവരെ നേടിയതില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കളക്ഷനാണ് ശനിയാഴ്ചത്തേത്. ആദ്യ ഞായറാഴ്ച ചിത്രം 3.7 കോടി രൂപ നേടിയിരുന്നു. റിലീസിന് ഹൃദയപൂര്‍വം ഇന്ത്യയില്‍ 3.25 കോടി രൂപയാണ് നെറ്റായി നേടിയത്. വിദേശത്ത് നിന്ന് മാത്രം 25 കോടി ഹൃദയപൂര്‍വം ആകെ നേടിയിട്ടുണ്ടെന്നും സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്.