നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഭാവി പ്രവചിക്കുന്ന തത്തക്കാരന്‍ കൈ നോക്കി ലക്ഷണം പറഞ്ഞിരുന്നുവെന്നും കയ്യില്‍ നിന്ന് പണം വെള്ളം പോലെ ഒഴുകുകയാണെന്ന് അയാള്‍ സൂചിപ്പിച്ചിരുന്നെന്നും ദിയ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ ഇക്കാര്യം പറഞ്ഞത്.
ദിയയുടെ വാക്കുകള്‍…….
‘തത്തക്കാരന്‍ നമ്മുക്ക് കോമഡി അല്ലേ. ഹാപ്പി ഹസ്ബന്‍സ് സിനിമയിലെ കോമഡി സീന്‍ പോലെ ആയിരുന്നു എനിക്ക്. ചെന്നൈയിലെ ഒരു വ്‌ലോഗില്‍ തത്തക്കാരനുമായി സംസാരിക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു. ആ വീഡിയോ പിന്നീട് കണ്ടപ്പോള്‍ ആണ് എനിക്ക് തോന്നിയത് സത്യമായിരുന്നു എന്ന്. കുഞ്ഞ് ആണ് ആണോ പെണ്ണ് ആണോ എന്ന് ചോദിക്കുമ്പോള്‍ പുള്ളി പറയുന്നുണ്ട് ഇത് പെണ്ണാണോ എന്ന ചോദ്യമേ ഇല്ല ആണ്‍കുട്ടിയാണെന്ന്. അന്ന് മൂന്നോ നാലോ മാസം ഗര്‍ഭിണിയായിരുന്നു. അന്ന് മറ്റൊരു കാര്യം കൂടെ അയാള്‍ പറഞ്ഞിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് ഒരുമാസം മുന്‍പേ എന്നെ ജീവിതത്തില്‍ വലിയൊരു കാര്യം പഠിപ്പിക്കുമെന്ന് ആയിരുന്നു അത്. അന്ന് ഞാന്‍ വിചാരിച്ചത് മാതൃത്വത്തെ കുറിച്ചായിരിക്കുമെന്നാണ്.’
വേറെ ഒന്ന് പറഞ്ഞത് എന്റെ കയ്യില്‍ നിന്ന് പൈസ ഇപ്പോള്‍ വെള്ളം പോലെ ഒഴുകി പോകുകയാണ് അത് അറിയുന്നില്ല എന്നാണ്. ഞാന്‍ അന്ന് അശ്വിനോട് ഷോപ്പിംഗ് ആണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞു ചിരിച്ചു. പിന്നീട് ജൂണിലാണ് ഈ പെണ്ണുങ്ങളുടെ കേസ് തൂക്കിയത്. കയ്യില്‍ നിന്ന് വെള്ളം പോലെ പൈസ ഒഴുകി.. ഞാന്‍ അറിഞ്ഞില്ല. പുള്ളി പറഞ്ഞത് സത്യമായിരുന്നു’.
















